28 December, 2025 01:02:17 PM


വാക്കുതർക്കം; കൊച്ചി മെട്രോ സ്റ്റേഷനിൽ ഭാര്യയെ യുവാവ് കുത്തിപ്പരിക്കേൽപിച്ചു



എറണാകുളം: ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് പരിക്കേറ്റു. കൊച്ചിയില്‍ മുട്ടം മെട്രോ സ്‌റ്റേഷനില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.ഇടപ്പള്ളി ചങ്ങമ്പുഴ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിയത്. പരിക്കേറ്റ നീതുവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.മഹേഷിനെ മെട്രോ പൊലീസ് കസ്റ്റഡിയിലെടുത്തു. ​ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​തി​ക്ര​മം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926