26 January, 2026 09:25:31 AM


തിരുവനന്തപുരത്ത് യുവതിയെ മര്‍ദിച്ചു കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍



തിരുവനന്തപുരം: : പേയാട് ഭാര്യയെ ഭർത്താവ്  മര്‍ദിച്ചു കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 11 മണിയോടെയായിരുന്നു സംഭവം. രണ്ടാം ഭര്‍ത്താവാണ് രതീഷ്. ആദ്യ ബന്ധം പിരിഞ്ഞ ശേഷം കഴിഞ്ഞ മൂന്നു വർഷമായി ഇരുവരും ഒരുമിച്ചായിരുന്നു താമസം. സ്ഥിരം മദ്യപാനിയായിരുന്ന രതീഷിന് വിദ്യയുടെ മറ്റ് സൗഹൃദങ്ങളെച്ചൊല്ലി സംശയമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക വിവരം.

മര്‍ദ്ദനത്തെത്തുടര്‍ന്ന് അവശയായ വിദ്യാ ചന്ദ്രനെ പൊലീസാണ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പേ മരണം സംഭവിക്കുകയായിരുന്നു. വിദ്യയുടെ ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പരിക്കുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള രതീഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K