20 January, 2026 10:24:07 AM


സുഹൃത്തിന്റെ വീട്ടിലെ 4 വയസുകാരിയെ പീഡിപ്പിച്ചു; കോഴിക്കോട് 22കാരൻ പിടിയിൽ



കോഴിക്കോട്: മുക്കത്ത് നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൂടരഞ്ഞി സ്വദേശിയായ മുഹമ്മദ് മിഥിലാജിനെ (22) വയനാട്ടിൽ നിന്നാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി മുഹമ്മദ് മിഥിലാജ് കുട്ടിയുടെ വീട്ടിലെ പതിവ് സന്ദർശകനും മാതാപിതാക്കളുടെ സുഹൃത്തുമായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് പ്രതി നാലുവയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ വയനാട്ടിൽ വെച്ചാണ് പോലീസ് വലയിലാക്കിയത്.

അങ്കണവാടിയിലെത്തിയ കുട്ടി അധ്യാപികയോട് ശാരീരിക വേദനയെക്കുറിച്ച് പരാതിപ്പെട്ടപ്പോഴാണ് പീഡനവിവരം പുറംലോകമറിഞ്ഞത്. അധ്യാപിക കുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായത്. തുടർന്ന് അധ്യാപിക വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K