19 December, 2025 11:33:56 AM


കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു



കൊല്ലം: കൊല്ലായിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തിരുവനന്തപുരം -ചെങ്കോട്ട മലയോര ഹൈവേയിൽ രാവിലെ ആറുമണിയോടുകൂടിയാണ് അപകടം നടന്നത്. തമിഴ്നാട് കടയനല്ലൂർ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. എഞ്ചിൻ ഭാഗത്ത് നിന്നും തീപടരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. തിരുവനന്തപുരം എയർപോട്ടിൽ പോയി മടങ്ങിവന്ന കാറാണ് കത്തിയത്. അപകടത്തിൽ കാർ പൂര്‍ണമായി കത്തിനശിച്ചു. അപകടത്തെ തുടർന്ന് കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917