05 February, 2026 09:46:10 AM


പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍; കൂടെയുണ്ടായിരുന്ന ആളെ കാണാനില്ല



കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പം ലോഡ്ജിലുണ്ടായിരുന്ന ആളെ കാണാനില്ല. ചെറുകുന്ന് സ്വദേശിയായ വിജയൻ എന്നയാളുടെ പേരിലാണ് ലോഡ്ജിൽ മുറിയെടുത്തിരുന്നത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഇതൊരു കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K