04 January, 2026 07:52:08 PM
പാപനാശത്ത് ഓട്ടോ തൊഴിലാളികൾക്കിടയിൽ വാക്കേറ്റം; രണ്ട് പേർക്ക് കുത്തേറ്റു

വർക്കല : പാപനാശത്ത് വാക്കേറ്റത്തെ തുടർന്ന് രണ്ട് പേർക്ക് കുത്തേറ്റു. ഓട്ടോ തൊഴിലാളികൾക്കിടയിലെ തർക്കമാണ് കത്തിക്കുത്തിൽ അവസാനിച്ചത്. ഓട്ടോ ഡ്രൈവറായ സുരേഷ്, സന്ദീപ് എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതര പരിക്കുകളോടെ ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാപനാശം ആൽത്തറ മൂട് ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്നവരാണ് ഇരുവരും. സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകലും ആണ് മുറിവുണ്ടായിരിക്കുന്നത്. സന്ദീപിനെ കുത്തുന്നതിനിടയ്ക്ക് പിടിച്ച് മാറ്റാൻ ശ്രമിക്കുമ്പോഴാണ് രണ്ടാമത്തെ ആളിന് കുത്തേറ്റത്.




