08 January, 2026 12:11:35 PM
ലതേഷ് വധക്കേസ്: ഒന്ന് മുതൽ 7 വരെയുള്ള പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി ഉച്ചയ്ക്ക്

കണ്ണൂർ: തലശേരിയിലെ കെ. ലതേഷ് വധക്കേസിൽ ഒന്ന് മുതൽ ഏഴ് വരെ പ്രതികൾ കുറ്റക്കാർ. കേസിൽ 9, 10, 11 പ്രതികളെ വെറുതെ വിട്ടു. എട്ടാം പ്രതി വിചാരണക്കിടെ മരിച്ചിരുന്നു. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 11 ബിജെപി - ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ. ശിക്ഷാ വിധി ഉച്ചക്ക് ഒരു മണിക്ക്.
സിപിഐഎം ലോക്കൽ സെക്രട്ടറിയായിരുന്ന ലതേഷ് 2008ലാണ് കൊല്ലപ്പെട്ടത്. ഡിസംബർ 31ന് ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം ലതേഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തായ മോഹൻലാലിനെ (ലാലു) വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തിരുന്നു.




