20 December, 2025 10:14:41 AM
കൊച്ചിയില്‍ അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: പോണോക്കരയില്‍ വിരമിച്ച അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. 70 വയസുകാരിയായ വനജയാണ് മരിച്ചത്. കിടപ്പുമുറിയില്‍ കണ്ട മൃതദേഹത്തിന് സമീപത്തുനിന്ന് കത്തി കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. സംഭവത്തില്‍ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
ബന്ധുക്കള്‍ക്കൊപ്പമാണ് വയോധിക താമസിച്ചിരുന്നത്. വീട്ടുകാര്‍ ഇന്നലെ രാത്രി പുറത്തുപോയി വന്നപ്പോഴാണ് വനജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റൂമില്‍ ചോര തളം കെട്ടിക്കിടക്കുയും കിടക്കയില്‍ നിന്ന് കത്തി കണ്ടെത്തുകയും ചെയ്തു. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.




