27 December, 2025 08:58:13 AM
നെടുങ്കണ്ടത്ത് സഹോദരന്റെ മക്കളുടെ വെട്ടേറ്റ് ഒരാള്‍ മരിച്ചു

തൊടുപുഴ: ഇടുക്കിയില്‍ വീണ്ടും കൊലപാതകം. നെടുങ്കണ്ടത്ത് സഹോദരന്റെ മക്കളുടെ വെട്ടേറ്റ് ഒരാള്‍ മരിച്ചു. പൊന്നാങ്കാണി ഭോജന്‍ കമ്പനി എസ്റ്റേറ്റിലെ മുരുകേശനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്റെ മക്കളായ ഭുവനേശ്വര്‍, വെങ്കിടേഷ് എന്നിവരാണ് വെട്ടിയതെന്നാണ് നിഗമനം. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതക കാരണം. പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിലിലാണ് പൊലീസ്.




