05 February, 2026 07:14:56 PM
ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുക്കം സ്വദേശി ബാബുരാജ് ആണ് അറസ്റ്റിലായത്. സ്‌കൂളില്‍ സംഘടിപ്പിച്ച കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം പങ്കുവെച്ചത്. തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രാദേശിക തലത്തില്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനാണ് പ്രതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




