08 December, 2025 04:21:38 PM
അച്ഛൻ്റെ ക്രൂരമർദനം: നെയ്യാറ്റിൻകരയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അച്ഛൻ്റെ ക്രൂരപീഡനം സഹിക്കാനാകാതെ ജീവനൊടുക്കാൻ ശ്രമിച്ച് എട്ടാം ക്ലാസുകാരി. കുട്ടി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സ്ഥിരമായി മദ്യപിച്ചെത്തുന്ന പിതാവ് അമ്മയും തന്നെയും ക്രൂരമായി മർദിക്കാറുണ്ടെന്ന് പരാതിയിൽ പറയുന്നു.
അതേസമയം അച്ഛൻ്റെ ക്രൂര പീഡനത്തെക്കുറിച്ച് പറയുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു. അച്ഛൻ വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കാറുണ്ടെന്നും രാത്രി വീട്ടിൽ നിന്ന് ഇറക്കിവിടുമെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നു. സ്‌കൂളിൽ പോകാനും പഠിക്കാനും സമ്മതിക്കാറില്ല. പഠിക്കാനിരുന്നാൽ പുസ്തകങ്ങൾ വലിച്ചുകീറും. ഇങ്ങനെ അച്ഛനിൽ നിന്നും നേരിട്ട ക്രൂര പീഢനങ്ങളെക്കുറിച്ച് കുട്ടി എണ്ണി പറയുന്നുണ്ട്.




