25 November, 2025 11:19:28 AM
പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമം; ബിജെപി നേതാക്കൾക്കെതിരെ കേസ്

പാലക്കാട്: കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ച ബിജെപി നേതാക്കൾക്കെതിരെ കേസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാതിയിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തത്. നഗരസഭാംഗം കെ ജയലക്ഷ്മി, മുന്‍ കൗണ്‍സിലറും നിലവിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുനില്‍ മോഹനും അടക്കം നാല് പേര്‍ക്കെതിരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കേസെടുത്തത്. പാലക്കാട് മുനിസിപ്പാലിറ്റി 50ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് ബാബുവിന്റെ പരാതിയിലാണ് പൊലീസ് നടപടി.
കഴിഞ്ഞ ദിവസം രാത്രി ബിജെപി നേതാക്കള്‍ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇന്നലെ പൊലീസ് രമേഷിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന് ശേഷം വിശദമായി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. വിഷയത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.



