21 November, 2025 08:04:47 PM
അട്ടപ്പാടിയിലെ മണ്ണപ്പമൂപ്പനും സിഇഒയുടെ കത്ത് കിട്ടി

അട്ടപ്പാടി: അട്ടപ്പാടി കാവുണ്ടികല്ല് ഉന്നതിയിലെ മണ്ണപ്പമൂപ്പനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) ഡോ. രത്തൻ യു കേൽക്കർ യുടെ കത്ത് ലഭിച്ചു. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം 2026 വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്താണ് മണ്ണപ്പമൂപ്പന്റെ കൈളില്‍ ആര്‍ ജി എം ഗവണ്‍മെന്റ് കോളേജ് ലിറ്ററസി ക്ലബിലെ അംഗങ്ങള്‍ എത്തിച്ചത്. നേരത്തെ സി.ഇ.ഒ അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ എസ്.ഐ.ആര്‍ 2026 വിജയിപ്പിക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്യുമെന്ന് എഴുതി തയ്യാറാക്കിയ കത്ത് മണപ്പമൂപ്പന്‍ സി.ഒ ഇ.ഒക്ക് നല്‍കിയിരുന്നു. എസ്.ഐ.ആര്‍ വിജയിപ്പിക്കണമെന്ന് ആവശ്യവുമായി സി.ഇ.ഒ അട്ടപ്പാടിയിലെ 193 മൂപ്പന്മാര്‍ക്കാണ് കത്തെഴുതിയിരിക്കുന്നത്.



