13 November, 2025 07:01:11 PM


പാലക്കാട് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ



പാലക്കാട്: പാലക്കാട് വീട്ടിലെ മുറിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ്-റീത്ത ദമ്പതികളുടെ മകൻ അഭിനവ് (15) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണാടി ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് അഭിനവ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. അതേസമയം, ഒക്ടോബറിൽ കണ്ണാടി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അർജുൻ ജീവനൊടുക്കിയത് വലിയ വിവാദമായിരുന്നു. അർജുൻ്റെ മരണത്തിൽ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ബന്ധപ്പെട്ട അധ്യാപികമാർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു. അന്ന് വിദ്യാർത്ഥികൾ സ്കൂളിൽ നടത്തിയ വലിയ പ്രതിഷേധത്തിൽ മുന്നിൽ നിന്ന വിദ്യാർത്ഥിയാണ് ഇപ്പോൾ മരിച്ച അഭിനവ് എന്ന് ബന്ധുക്കൾ വ്യക്തമാക്കി. പോലീസ് സംഭവത്തിൽ കേസെടുത്ത് മറ്റ് നടപടികളിലേക്ക് കടന്നതായി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K