11 November, 2025 11:49:02 AM
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാലക്കാട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പാലക്കാട് മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ വി ഷണ്‍മുഖനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാലക്കാട് ജില്ലാ പൊലീസ് മേധാവി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണറുടെതാണ് നടപടി.
ഒക്ടോബര്‍ രണ്ടിന് പാലക്കാട് കല്ലടിക്കോട് നടന്ന പഥസഞ്ചലനത്തില്‍ ആര്‍എസ്എസ് യൂണിഫോം ധരിച്ച് പങ്കെടുത്തെന്നാണ് കണ്ടെത്തല്‍. ഷണ്‍മുഖനെതിരെ വകുപ്പുതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട സര്‍വീസ് ചട്ടങ്ങള്‍ ഇയാൾ ലംഘിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി.



