03 November, 2025 06:41:57 PM


ഓങ്ങല്ലൂരില്‍ ആക്രിക്കടയ്ക്ക് തീപിടിച്ചു; കട പൂർണ്ണമായി കത്തിനശിച്ചു



പാലക്കാട്: ഓങ്ങല്ലൂര്‍ കാരക്കാട് പാറപ്പുറത്ത് ആക്രിക്കടക്ക് തീപിടിച്ചു. സംഭവസ്ഥലത്ത് നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പഴയ ഫ്രിഡ്ജിന്റെ പൊളിച്ചുവെച്ച ഭാഗങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് ആളിക്കത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് കറുത്ത പുക പടര്‍ന്നു. മുന്‍ഭാഗത്തെ തീ നിയന്ത്രണാധീതമാക്കിയിട്ടുണ്ടെങ്കിലും പിന്നിലെ തീ ഇതുവരെയും അണക്കാനായിട്ടില്ല. അപകട സാധ്യത കണക്കിലെടുത്ത് ആക്രിക്കടയ്ക്കു മുന്നിലെ വീട്ടുകാരെ താത്കാലികമായി ഒഴിപ്പിച്ചിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911