21 September, 2025 07:47:31 PM
പാലക്കാട് അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ

പാലക്കാട് : പാലക്കാട് അധ്യാപകൻ വീട്ടിൽ മരിച്ച നിലയിൽ. പാലക്കാട് തച്ഛനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്കൂളിലെ അധ്യാപകനാണ് സലീം. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകൽ പൊലീസ് അന്വേഷണം ആരംഭിച്ചു.