19 September, 2025 04:01:07 PM


തൃത്താല ബ്ലോക്ക് എസ് സി കോര്‍ഡിനേറ്ററെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി



പാലക്കാട്: തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ ശ്രുതിമോൾ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടിൽ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ് ശ്രുതിമോളെ കണ്ടെത്തുന്നത്. ഭർത്താവ് സാജൻ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രുതിമോളെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു. കൂറ്റനാട് ബ്ലോക്ക് പഞ്ചായത്തിൽ എസ് സി കോർഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു ശ്രുതി മോൾ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K