18 September, 2025 10:13:42 AM
മണ്ണാര്‍ക്കാട് യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് എലുമ്പുലാശ്ശേരിയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിയായ 24കാരി അഞ്ജു മോളാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് യോഗേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് മര്‍ദനം നടന്നതായി സംശയമുണ്ട് എന്ന് പോലീസ് പറഞ്ഞു.