16 September, 2025 07:02:38 PM
പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

പാലക്കാട്: കൽപ്പാത്തിയിൽ വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാലുപേർ അറസ്റ്റിൽ. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളായ രാമൻകുട്ടി, ഉമേഷ്, മണ്ണാർക്കാട് സ്വദേശികളായ റാസിക്ക്, അനീഷ് എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കൽപ്പാത്തി പുതിയപാലത്ത് നിന്ന് പിടികൂടിയത്. കൽപ്പാത്തി പുതിയ പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഉമേഷിന്റെ പോക്കറ്റിൽ നിന്നാണ് വെടിയുണ്ട കണ്ടെടുത്തത്. മൃഗവേട്ടയ്ക്ക് വേണ്ടി വെടിയുണ്ട വാങ്ങിയതാണെന്നും തോക്ക് അന്വേഷിച്ചാണ് പാലക്കാട് എത്തിയതെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികളെ ഇവരുടെ വീടുകളിലെത്തിച്ച് പരിശോധന നടത്തും.