09 September, 2025 08:19:10 PM


എസ്ഡിപിഐ നേതാവിന്റെ രക്തസാക്ഷി ദിനം കേക്ക് മുറിച്ച് ആഘോഷിച്ച് ആര്‍എസ്എസ്; കേസ്



കണ്ണൂർ: എസ് ഡി പി ഐ പ്രവർത്തകന്റെ രക്തസാക്ഷി ദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം. ആഘോഷത്തിന്റെ ദൃശ്യം പോസ്റ്റ്‌ ചെയ്ത ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്. കണ്ണൂർ കണ്ണവത്താണ് സംഭവം നടന്നത്. എസ് ഡി പി ഐ പ്രവർത്തകൻ സലാഹുദീന്റെ രക്തസാക്ഷി ദിനത്തിലായിരുന്നു സംഭവം.

ദുർഗനഗർ ചുണ്ടയിൽ എന്ന പ്രൊഫൈലിനെതിരെയായിരുന്നു കേസ്. ആഘോഷത്തിൽ 'എസ്' കത്തിയും പ്രദർശിപ്പിച്ചു.2020 സെപ്റ്റംബർ 8 നാണ് എസ്‌ഡിപിഐ പ്രവർത്തകനായിരുന്ന സലാഹുദീൻ കൊല്ലപ്പെട്ടത്. കേസിൽ ആർഎസ്എസ് ബിജെപി പ്രവർത്തകരാണ് പ്രതികൾ. ഇന്നലെയായിരുന്നു സലാഹുദീന്റെ അഞ്ചാം രക്തസാക്ഷി ആചരണം അതിന്റെ ഭാഗമായുള്ള പരിപാടികൾ കണ്ണപുരത്ത് നടന്നിരുന്നു.

അതിനിടെയാണ് ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി പ്രകോപനപരമായ കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ അകൗണ്ടറുകൾക്കെതിരെയാണ് നടപടി. വിഡിയോയിൽ ആരാണ് എന്നത് മുഖം വ്യക്തമല്ലെങ്കിലും ആളെ കണ്ടെത്താനാവുമെന്നാണ് പൊലീസ് പറഞ്ഞത്. ഇവർക്കെതിരെ കേസെടുക്കുമെന്ന് കണ്ണപുരം പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949