04 September, 2025 12:15:53 PM
'രാഹുലിനെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചില്ല'; പ്രതിഷേധിച്ച് നഗരസഭ കൗണ്‍സിലര്‍ രാജിവെച്ചു

പാലക്കാട്: ഷൊര്‍ണൂര്‍ നഗരസഭയില്‍ പത്ത് വര്‍ഷമായി കൗണ്‍സിലറായിരുന്ന വനിത കൗണ്‍സിലര്‍ രാജിവെച്ചു. 31 ാം വാര്‍ഡ് കൗണ്‍സിലറായ സി സന്ധ്യയാണ് രാജിവെച്ചത്. ലൈംഗികാരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് രാജിവെച്ചത്. പാലക്കാട് എം പി വി കെ ശ്രീകണ്ഠന്റെ അവഗണനയും രാജി പ്രഖ്യാപനത്തിന് കാരണമായെന്നാണ് വിവരം.