27 August, 2025 11:52:31 AM


ബിജെപി നേതാവ് കൃഷ്ണ കുമാറിനെതിരെ ലൈംഗിക പരാതിയുമായി പാലക്കാട് സ്വദേശിനി



തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‍ക്കെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ ബിജെപിയിൽ പീഡന പരാതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാറിനെതിരെയാണ് പരാതി ഉയര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശി പരാതി നൽകിയത്. കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിനിയുടെ പരാതി. കൃഷ്ണകുമാറിനെതിരെ പരാതി ലഭിച്ച വിവരം രാജീവ് ചന്ദ്രശേഖറിന്‍റെ ഓഫീസ് സ്ഥിരീകരിച്ചു. പരിശോധിക്കാമെന്നായിരുന്നു രാജീവ് പരാതിക്കാരിക്ക് നല്‍കിയ മറുപടി. 


എന്നാലിത് വ്യാജ പരാതിയെെന്ന് സി കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വത്ത് തര്‍ക്കവും കുടുംബ പ്രശ്നവുമാണ് പരാതിക്ക് പിന്നിലെന്ന് കൃഷ്ണകുമാർ പറയുന്നു. പിന്നിൽ സന്ദീപ് വാര്യറാണെന്നും കൃഷ്ണകുമാർ ആരോപിക്കുന്നു. 2014 ലാണ് ആദ്യം പരാതി ഉയർന്നത്. അന്ന് കോടതി തള്ളിയ ആരോപണമാണെന്നും കൃഷ്ണകുമാർ വിശദീകരിക്കുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൃഷ്ണകുമാറിനെതിരെ പരാതി എത്തുന്നതെന്നും ശ്രദ്ധേയം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K