26 August, 2025 10:15:47 AM
ആഗോള അയ്യപ്പ സംഗമം; എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. സ്റ്റാലിന് പകരം മറ്റ് രണ്ട് മന്ത്രിമാര്‍ പങ്കെടുക്കും. തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു, ഐ ടി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ എന്നിവരാണ് പങ്കെടുക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് സ്റ്റാലിൻ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.
ഇതിനിടെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ രംഗത്തുവന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ തടയുമെന്ന് പറയുന്ന ബിജെപി വിഡ്ഢികളുടെ പാർട്ടിയാണ്. പിന്നോക്ക ജാതിക്കാരെ മുൻനിരയിലേക്ക് കൊണ്ടുവന്നത് ഡിഎംകെ ആണെന്നും ടി.കെ.എസ്.ഇളങ്കോവൻ പറഞ്ഞു.
ദേവസ്വം ബോർഡിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20-ന് പമ്പാതീരത്താണ് ആഗോള അയ്യപ്പ സംഗമം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ, കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷനേതാവ് തുടങ്ങിയവരും പങ്കെടുക്കും.