29 January, 2026 09:19:39 AM
സ്വപ്‌ന ബജറ്റല്ല, പറയുന്നത് ചെയ്യുന്ന പ്രായോഗിക ബജറ്റാണ് അവതരിപ്പിക്കുക- കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: പറയുന്ന കാര്യം ചെയ്യുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുക എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വീണ്ടും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ചെയ്ത് തീര്‍ക്കാന്‍ കഴിയുന്ന പ്രായോഗികമായ ബജറ്റാണ് അവതരിപ്പിക്കുക. സാമ്പത്തിക വശമെല്ലാം കണ്ടിട്ടാണ് ബജറ്റ് അവതരിപ്പിക്കുക. സ്വപ്‌ന ബജറ്റ് ആയിരിക്കില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. ബജറ്റ് അവതരണത്തിന് മുന്‍പ് മാധ്യമങ്ങളെ കാണുകയായിരുന്നു കെ എന്‍ ബാലഗോപാല്‍.
'എല്ലാവര്‍ക്കും പ്രയോജനം ചെയ്യുന്നതായിരിക്കും ബജറ്റ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. യുവജനങ്ങള്‍ നാട്ടില്‍ തന്നെ നില്‍ക്കണം. ലോകസാഹചര്യത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കണം. കൂടുതല്‍ നല്ല കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് ബജറ്റില്‍ ഉണ്ടാവുക. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുക. ജനത്തിന് മനസിലായിട്ടുണ്ട് പറയുന്ന കാര്യമാണ് ഇടതുപക്ഷം ചെയ്യുന്നത്. പറയുന്ന കാര്യം ചെയ്യും. ചെയ്യാന്‍ കഴിയുന്ന കാര്യം മാത്രമേ പറയൂ.അതിന് തുടര്‍ച്ച ഉണ്ടാവണം. തുടര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നല്ല മാറ്റം പ്രകടമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് പറ്റാത്ത കാര്യങ്ങള്‍ പറയുന്ന ബജറ്റ് ആയിരിക്കില്ല ഇത്. വീണ്ടും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ചെയ്ത് തീര്‍ക്കാന്‍ കഴിയുന്ന പ്രായോഗികമായ ബജറ്റാണ് അവതരിപ്പിക്കുക. സാമ്പത്തിക വശമെല്ലാം കണ്ടിട്ടാണ് ബജറ്റ് അവതരിപ്പിക്കുക.സ്വപ്‌ന ബജറ്റല്ല. പ്രായോഗിക ബജറ്റാണ് അവതരിപ്പിക്കുക. നല്ല വളര്‍ച്ച ഉണ്ടാവും'- ബാലഗോപാല്‍ പറഞ്ഞു.




