15 January, 2026 12:52:03 PM
കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് കൊച്ചി പൊലീസിൻ്റെ പിടിയിൽ

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പിടിയിൽ. മുളവുകാട് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിൽ സ്വർണം കവർന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്നു. തമിഴ്‌നോട് പൊലീസ് രജിസ്റ്റർ ചെയ്ത സ്വർണകവർച്ചാ കേസിന് പിന്നാലെ കഴിഞ്ഞ കുറേ നാളുകളായി ഒളിവിലായിരുന്നു അനീഷ്. എന്നാൽ ഇന്ന് നടത്തിയ അന്വേഷണത്തിൽ അനീഷ് മുളുവുകാട് പൊലീസിൻ്റെ പിടിയാലാവുകയായിരുന്നു.
അതേസമയം ഹണി ട്രാപ്പ് കേസ് പ്രതിയേ തേടി എത്തിയപ്പോഴാണ് അനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. ഹണി ട്രാപ്പ് കേസിലെ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ അവിടെ അനീഷുമുണ്ടായിരുന്നു. യുവതിയോടൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. നേരത്തെയും നിരവധി കേസുകളിൽ പ്രതിയായ അനീഷ്, പല കേസുകളിലും ജാമ്യം നേടിയിരുന്നെങ്കിലും വീണ്ടും കുറ്റകൃത്യം നടത്തുകയായിരുന്നു.




