15 January, 2026 04:33:44 PM


ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്



തിരുവനന്തപുരം: കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് നോട്ടീസയച്ച് ഹൈക്കോടതി. ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനാണ് ഹൈക്കോടതി നോട്ടീസ്. സിപിഐഎമ്മിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്. ദൈവനാമത്തിൽ എന്നതിന് പകരം അവരവർക്ക് ഇഷ്ടമുള്ള പല ദൈവങ്ങളുടെ പേരിൽ എങ്ങനെ സത്യപ്രതിജ്ഞ നടത്താനാകുമെന്നാണ് കോടതിയുടെ ചോദ്യം. സത്യപ്രതിജ്ഞാ നടപടികൾ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

തിരുവനന്തപുരം നഗരസഭയിലെ നിയമസഭാ കക്ഷി നേതാവും സിപിഐഎം കൗൺസിലറുമായ എസ്.പി. ദീപക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. കൗൺസിലർമാരുടെ നടപടി മുന്‍സിപ്പൽ ചടങ്ങൾക്ക് വിരുദ്ധമാണെന്നും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. കടകംപള്ളി വാർഡിലെ ബിജെപി കൗൺസിലറായ ജയ രാജീവ് അയ്യപ്പന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ശരണം വിളിച്ചുകൊണ്ടാണ് ജയ രാജീവ് വേദി വിട്ടത്. കരമന വാർഡ് കൗൺസിലർ സംസ്കൃതത്തിലും സത്യപ്രതിജ്ഞ ചെയ്തു. മുൻ ഡിജിപിയും ശാസ്തമംഗലത്തിൽ നിന്നുള്ള കൗൺസിലറുമായ ആർ. ശ്രീലേഖ സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934