27 January, 2026 09:30:10 AM
നെടുമ്പാശേരി വിമാനത്താവളത്തിൽ വന്‍ ലഹരിവേട്ട; ആഫ്രിക്കൻ യുവതി പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് നാല് കോടി രൂപ വിലവരുന്ന ലഹരി പിടികൂടി. ദോഹയിൽ നിന്നും എത്തിച്ച നാല് കിലോയുടെ മെത്താക്കുലനാണ് പിടിച്ചെടുത്തത്. ആഫ്രിക്കയിലെ ടോഗോ സ്വദേശിയായ യുവതിയാണ് ലഹരിവസ്തുവുമായി പിടിയിലായത്.
എയർപോർട്ട് കസ്റ്റംസും സിയാൽ സെക്യൂരിറ്റി വിഭാഗവും നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരിവസ്തു.ദോഹ - കൊച്ചി വിമാനത്തിൽ എത്തി ഡൽഹിക്ക് പോകാൻ തയ്യാറെടുക്കുമ്പൊഴാണ് ഇവർ പിടിയിലായത്.




