28 January, 2026 08:18:18 AM
തിരുനാവായ കുംഭമേള: പ്രത്യേക ഗാനം ഒരുക്കി ഡോക്ടര്‍ ദമ്പതികള്‍; റിലീസ് ചെയ്തത് മോഹന്‍ലാല്‍

കോട്ടയം: തിരുനാവായയില്‍ നടക്കുന്ന കുംഭമേളയോടനുബന്ധിച്ച് പ്രത്യേക ഗാനം ഒരുക്കി പ്രശസ്തരായ ഡോക്ടര്‍ ദമ്പതികള്‍. നാഡി പരിശോധനയിലൂടെ രോഗം നിര്‍ണയിച്ച് ചികിത്സിക്കുന്നതില്‍ പ്രശസ്തരായ ഡോ. വിഷ്ണുമോഹനും ഭാര്യ ഡോ.കൃഷ്ണപ്രിയയും ചേര്‍ന്ന് ഒരുക്കിയ ആല്‍ബം റിലീസ് ചെയ്തത് മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. കുംഭമേള നടക്കുന്ന തിരുനാവായയിലായിരുന്നു ചടങ്ങ്.
മാഘപൌര്‍ണമി എന്ന ഗാനം ആലപിച്ചിരിക്കുന്നതും അഭിനയിക്കുന്നതും ഡോ.കൃഷ്ണപ്രിയ തന്നെയാണ്. അനില്‍ തിരുവിഴയുടെ വരികള്‍ക്ക് ഷിജു ഇടിയത്തേരില്‍ സംഗീതം നല്‍കി. ഡോ.വിഷ്ണുമോഹന്‍ നിര്‍മിച്ച ആല്‍ബം സംവിധാനം ചെയ്തതും ഛായാഗ്രഹണം നടത്തിയതും അനില്‍തിരുവിഴ തന്നെയാണ്.
'മാഘപൗര്‍ണമി' VIDEO കാണാന്‍ CLICK ചെയ്യുക: https://youtu.be/f_6NuE-9O34?si=TRqykvwPwZBBQwfu
കൈയിലെ നാഡിയൊന്ന് പിടിച്ചാലുടനെ, നേരത്തെ ഉണ്ടായിരുന്നതും ഇപ്പോഴുള്ളതും വരാനിരിക്കുന്നതുമായ എല്ലാ രോഗങ്ങളെക്കുറിച്ചും പറയുകയും ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്യുന്ന ഈ ഡോക്ടര്‍ ദമ്പതികള്‍ നല്ല കലാകാരന്മാരാണെന്ന് നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. ആയിരക്കണക്കിന് രോഗികളാണ് ഡോ. വിഷ്ണു മോഹന്‍റെയും ഭാര്യ ഡോ. കൃഷ്ണപ്രിയയുടെയും ചികിത്സയില്‍ ഇതിനോടകം രോഗമുക്തി നേടിയത്.
ഡോ. വിഷ്ണു നാഡിമിടിപ്പിലൂടെ രോഗങ്ങള്‍ കണ്ടെത്തിയുള്ള ചികിത്സ തുടങ്ങിയിട്ട് 17 വര്‍ഷം പിന്നിട്ടു. കോട്ടയം കല്ലറയിലെ പ്രസിദ്ധമായ തൈപ്പറമ്പില്‍ മര്‍മ്മ ചികിത്സാ കുടുംബത്തിലെ ടി.പി. മോഹനന്‍ - രേവമ്മ ദമ്പതികളുടെ മകനായ ഡോ. വിഷ്ണു അമ്മാവന്‍ ശേഖരന്‍ നായരില്‍ നിന്നും മര്‍മ്മ ചികിത്സയും നാഡിമിടിപ്പ് പരിശോധിച്ചുള്ള ചികിത്സയും സ്വായത്തമാക്കി. കുലശേഖരം ശ്രീരാമകൃഷ്ണ മെഡി. കോളേജില്‍ നിന്ന് നാച്ചുറോപ്പതിയില്‍ ബിരുദം നേടിയ ഡോ. വിഷ്ണു മോഹന്‍റെ ചികിത്സ പാരമ്പര്യഅറിവുകള്‍ കൂടി ഇഴചേര്‍ത്താണ് .
ആലപ്പുഴ മുലയ്ക്കല്‍ ഗീതാഞ്ജലിയില്‍ എസ്.ബി.ഐ റിട്ട. മാനേജര്‍ എന്‍.കെ. ശ്രീകുമാറിന്‍റെയും റിട്ട. അധ്യാപിക ഗീതാദേവിയുടെയും മകളാണ് ഡോ.കൃഷ്ണപ്രിയ. കോട്ടയം കല്ലറയില്‍ നാഡീകേന്ദ്രം എന്ന പേരിലും എറണാകുളത്ത് ഡോ.പള്‍സ് എന്ന പേരിലും ഇവരുടെ ചികിത്സാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ഡോ. വിഷ്ണു കല്ലറയില്‍ ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ മുഴുവന്‍ സമയവും മറ്റ് ദിവസങ്ങളില്‍ പുലര്‍ച്ചെ 4 മുതല്‍ 8 മണി വരെയും രോഗികളെ പരിശോധിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ എറണാകുളത്തും ശനി, ഞായര്‍ ദിവസങ്ങളില്‍ കല്ലറയിലും ഡോ. കൃഷ്ണപ്രിയയുടെ കണ്‍സള്‍ട്ടിംഗ് ഉണ്ടാകും. ഇരുവരുടെയും നേതൃത്വത്തില്‍ രോഗപരിശോധനയും കിടത്തിചികിത്സയും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡി സിറ്റിയിലും ലഭ്യമാണ്.
സ്‌കാനിംഗ്, ലാബ് പരിശോധനകള്‍ ഇവയൊന്നുമില്ലാതെ കേവലം നാഡിമിടിപ്പ് പരിശോധിച്ച് രോഗങ്ങള്‍ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന രീതിയാണ് ഡോ. വിഷ്ണു മോഹനും ഭാര്യ കൃഷ്ണപ്രിയയും തുടരുന്നത്. ആവശ്യമെങ്കില്‍ രോഗികള്‍ക്ക് പിന്നീട് മറ്റ് ശാസ്ത്രീയ പരിശോധനകളിലൂടെ ഇത് ഉറപ്പു വരുത്താം. നമ്മുടെ ജീവനശക്തിയെ കൂട്ടിക്കൊണ്ട് പച്ചമരുന്നുകളും മറ്റും ഉപയോഗിച്ചും ഭക്ഷണം ക്രമീകരിച്ചും ആര്‍ക്കും രോഗാവസ്ഥയില്‍നിന്ന് മോചനം നേടാനാവുമെന്ന് ഇവര്‍ പറയുന്നു.
സാധാരണ രോഗികളെ മാത്രമല്ല, അത്യാഹിതവിഭാഗത്തില്‍പ്പെട്ട ഏതുവിധ അസുഖങ്ങള്‍ക്കും വളരെയേറെ ഗുണകരമായ ചികിത്സ നാച്ചുറോപ്പതിയിലുണ്ടെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ വില്ലേജ് ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. വിഷ്ണു സമര്‍ഥിക്കുന്നു. സിദ്ധചികിത്സയിലാണ് പ്രാവീണ്യം തെളിയിച്ചതെങ്കിലും നാഡിചികിത്സയില്‍ വിദഗ്ധനായ വിഷ്ണുമോഹന്‍റെ സഹധര്‍മ്മിണിയായി എത്തിയതോടെയാണ് കൃഷ്ണപ്രിയ നാച്ചുറോപ്പതിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്.
പുകള്‍പെറ്റ 18 സിദ്ധന്‍മാര്‍ കണ്ടുപിടിച്ച സര്‍വശമനമരുന്നുകള്‍ സിദ്ധവൈദ്യത്തിലുണ്ട്. ശരീരത്തിലെ 96 തത്വങ്ങള്‍ക്കും മര്‍മ്മങ്ങള്‍ക്കും പ്രയോജനം കിട്ടുന്നു എന്നതുകൊണ്ടുതന്നെ രോഗത്തെ പാടെ നിര്‍മാര്‍ജനം ചെയ്യാന്‍ സിദ്ധവൈദ്യത്തിന് കഴിയുമെന്ന് മുമ്പ് പെരുമ്പളം ഗവ. സിദ്ധ ഡിസ്പന്‍സറിയില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. കൃഷ്ണപ്രിയ പറയുന്നു. സിദ്ധയും നാച്ചുറോപ്പതിയും സംഗമിപ്പിച്ച് നാഡീചികിത്സ ചെയ്യുന്ന ഏകവനിതാ ഡോക്ടര്‍ കൂടിയാണ് കൃഷ്ണപ്രിയ.




