17 January, 2026 11:16:14 AM


വളാഞ്ചേരിയിൽ ചരക്ക് ലോറിയുടെ ഡീസൽ ടാങ്ക്‌ പൊട്ടി ഡീസൽ ഒഴുകി



മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ചരക്ക് ലോറിയുടെ ഡീസൽ ടാങ്ക്‌ പൊട്ടി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്ത്‌ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഡീസൽ ടാങ്ക് പൊട്ടിയതോടെ ഡീസൽ റോഡിലേക്ക് ഒഴുകി. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.

വളാഞ്ചേരി പട്ടാമ്പി റോഡിൽ തിരുവേഗപുറം പാലം പണിനടക്കുന്നതിന്റെ സൂചന ബോർഡ് സ്ഥാപിച്ചിരുന്നു. ഈ സൂചന ബോർഡിൽ ലോറിയുടെ ഡീസൽ ടാങ്ക്‌ തട്ടിയാണ് പൊട്ടിയത്. ടാങ്ക് പൊട്ടിയത് തിരിച്ചറിഞ്ഞ ലോറി ഡ്രൈവർ 500 മീറ്ററോളം മുന്നോട്ടു പോയി. ആളൊഴിഞ്ഞ മേഖലയിൽ പിന്നീട് ലോറി നിർത്തുകയായിരുന്നു. ഡ്രൈവറിന്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. തിരൂരിൽ നിന്നും ഒരു യൂണിറ്റ് ഫയർഫോഴ്സെത്തി റോഡ് കഴുകി ഗതാഗത യോഗ്യമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912