24 August, 2025 01:05:50 PM


സ്ത്രീകൾ ഭയന്നുകൊണ്ട് രാഹുലിനെ കുറിച്ച് ചർച്ച ചെയ്യുന്നു: കുറിപ്പുമായി കെ സി വേണുഗോപാലിന്റെ ഭാര്യ



ആലപ്പുഴ: സ്ത്രീകൾ ഭയന്നുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പറ്റി ചർച്ച ചെയ്യുകയാണെന്ന് കെസി വേണുഗോപാലിന്റെ ഭാര്യ കെ ആശ. ഒന്നും പറയാതെ മിണ്ടാതിരിക്കാൻ ആകുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ്. രാഹുലിനെ കുറിച്ച് മാധ്യമങ്ങൾ ദിവസവും പുറത്ത് വിടുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നുവെന്നും കെ ആശ കുറിച്ചു.

പെൺകുട്ടികളെ സ്നേഹം നടിച്ച് വലയിൽ വീഴ്ത്താൻ പറ്റുമെന്നും, പെട്ടെന്ന് മാഞ്ഞുപോകുന്ന സന്ദേശങ്ങൾ പെൺകുട്ടികൾക്ക് അയക്കാൻ പറ്റുമെന്നും, ഗൂഗിൾ പേയിലും സന്ദേശങ്ങൾ അയക്കാൻ പറ്റുമെന്നും, സ്ക്രീൻഷോട്ട് എടുക്കാൻ പറ്റാത്ത വിധത്തിൽ സന്ദേശം അയക്കാൻ പറ്റുമെന്നും, മറഞ്ഞുകൊണ്ട് വീഡിയോ കോൾ ചെയ്യാൻ കഴിയും എന്നതുമൊക്കെ വാർത്തകളിലൂടെയാണ് മനസ്സിലാക്കുന്നതെന്ന് കെ. ആശ കുറിക്കുന്നു.

വീടുകളിൽ ഇരുന്ന് ചെറിയ കുട്ടികൾ പോലും ഇതൊക്കെ ശ്രദ്ധിക്കുകയാണെന്നും അവൾ ചൂണ്ടിക്കാട്ടി.രാഹുൽ മാങ്കൂട്ടത്തിന്റെ പേര് പറയാതെയാണ് ഫേസ്ബുക്ക് പോസ്റ്റ്. ചർച്ചയായതോടെ പോസ്റ്റ് പിൻവലിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K