23 August, 2025 07:45:07 PM
ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

പാലക്കാട്: പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍. പൊലീസിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഡിജിപിയോട് റിപ്പോർട്ട് വേണമെന്ന് കമ്മീഷൻ ആവിശ്യപ്പെട്ടിട്ടുണ്ട്. അനുബന്ധ തെളിവുകള്‍ ലഭിച്ചാല്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കും.
യുവനടി റിനി ആന്‍ ജോര്‍ജ് ആരോപണവുമായി രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി ആന്‍ ജോര്‍ജ് പറഞ്ഞത്. സൗഹൃദത്തിലായി കുറച്ചുനാളായപ്പോള്‍ തന്നെ അയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും അപ്പോള്‍ തന്നെ അയാളോട് രൂക്ഷമായി പ്രതികരിച്ചിരുന്നുവെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞിരുന്നു.