20 August, 2025 08:50:26 PM


വേടന്‍റെ അറസ്റ്റ് തിങ്കളാഴ്ച വരെ കേരള ഹൈക്കോടതി തടഞ്ഞു



കൊച്ചി: വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസിൽ റാപ്പർ വേടന്റെ അറസ്റ്റ്‌ തിങ്കളാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞദിവസം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ വേടന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.

വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകിയതിന് നിരവധി തെളിവുകൾ ഉണ്ടെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. രണ്ട് പെൺ കുട്ടികൾ വേറെ പരാതി നൽകിയിട്ടുണ്ട്. അത് പ്രോസിക്യൂഷൻ മറച്ച് വെയ്ക്കുകയാണ്. മറ്റ് പെൺകുട്ടികളെയും വിവാഹ വാഗ്ദാനം നൽകിയാണോ പീഡിപ്പിച്ചതെന്ന് പരിശോധിക്കണമെന്നും പരാതിക്കാരി കോടതിയിൽ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920