16 August, 2025 12:02:43 PM
സഫാരിക്കിടെ പുലിയുടെ നഖം കൊണ്ടു; ബംഗളൂരുവിൽ 12കാരന് പരിക്ക്

ബെംഗളൂരു: ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ (ബിഎൻപി) ജീപ്പ് സഫാരിക്കിടെ പന്ത്രണ്ടുകാരന് പുള്ളി പുലിയുടെ ആക്രമണം. പുലിയുടെ നഖം കൊണ്ട് കുട്ടിയുടെ കൈയ്ക്ക് പരുക്കേറ്റു. സഫാരി ജീപ്പിൽ പാർക്ക് ചുറ്റികാണുമ്പോഴായിരുന്നു സംഭവം. ജീപ്പ് പിന്തുടർന്ന് എത്തിയ പുലി വാഹനത്തിന്റെ സൈഡ് ഗ്ലാസിന് വെച്ചിരുന്ന കുട്ടിയുടെ കൈയ്യിലേക്ക് നഖം കൊണ്ട് പോറൽ ഏൽപ്പിക്കുകയായിരുന്നു.
ആക്രമണത്തെത്തുടർന്ന്, ബിഎൻപി അധികൃതർ ഉടൻ തന്നെ കുട്ടിക്ക് പ്രഥമശുശ്രൂഷ നൽകി. മറ്റെന്തെങ്കിലും പരുക്കുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. എല്ലാ മെഷ് ഓപ്പണിംഗുകളും അടച്ച് മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും സഫാരി ബസ് ഡ്രൈവർമാർക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പാർക്ക് അറിയിച്ചു. ബൊമ്മസാന്ദ്രയിൽ നിന്നുള്ള സുഹാസ് എന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ സംസ്ഥാന ആരോഗ്യമന്ത്രി നേരിൽ കണ്ട് വിവരങ്ങൾ തിരക്കി.