16 August, 2025 09:37:06 AM


കോഴിക്കോട് എംഡിഎംഎ വേട്ട; ഒരാൾ അറസ്റ്റിൽ, ഓടി രക്ഷപെട്ട സഹായിക്കായി തിരച്ചിൽ



കോഴിക്കോട്: കോഴിക്കോട് വൻ എംഡിഎംഎ വേട്ട. 236 ഗ്രാം എംഡിഎംഎയുമായി മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദ് ഡാൻസാഫിന്റെ പിടിയിലായി. ഇയാളുടെ സഹായിയായ മുഹമ്മദ് ഫായിസ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. നിരവധി നാളുകളായി പൊലീസിന്റെയും ഡാൻസാഫിന്റെയും നിരീക്ഷണത്തിലായിരുന്നു ഇവർ. 

ഓണം വിപണി ലക്ഷ്യമാക്കി ബെംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ​രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ബേപ്പൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ​മുഹമ്മദ് സഹദ് മുമ്പ് എംഡിഎംഎ കേസിൽ ഡൽഹിയിൽ ഒന്നര വർഷത്തോളം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926