06 August, 2025 11:26:11 AM


വടകര കോട്ടക്കൽ പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി



വടകര: വടകര കോട്ടക്കലിൽ കടലിൽ ചെറുതോണി മറിഞ്ഞ് അപകടം. കോട്ടക്കൽ അഴിമുഖത്താണ് തോണി മറിഞ്ഞത്. മത്സ്യത്തൊഴിലാളിയായ സുബൈറിനെ കാണാതായി. സുബൈറിന്റെ മകൻ സുനീർ നീന്തി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. വടകര പുറങ്കരയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയതായിരുന്നു സുബൈറും മകനും. യാത്രയ്ക്കിടെ ഇവരുടെ തോണി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട സുനീർ നീന്തി രക്ഷപ്പെട്ടെങ്കിലും സുബൈറിനെ കണ്ടെത്താനായില്ല. കാണാതായ സുബൈറിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. നാട്ടുകാരും ദുരന്തനിവാരണ സേനയും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. തോണി അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936