25 July, 2025 08:21:14 AM


കാല്‍വഴുതി കൊക്കയില്‍ വീണു; വാഗമണില്‍ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം



തൊടുപുഴ: ഇടുക്കി വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കൊക്കയില്‍ വീണ് മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി കൊക്കയില്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടം നടന്നത്.

വാഗമണ്‍ പോയി മടങ്ങുകയായിരുന്ന സംഘം . 200 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍സ്റ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി. കന്നത്ത മഴയും മൂടല്‍ മഞ്ഞും കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. മൂന്ന് മണിയോടെ അപകടം നടന്ന ഇടത്തേക്ക് ഫയര്‍ഫോഴസ് എത്തിയെങ്കിലും പുലര്‍ച്ചയോടെയാണ് മൃതദ്ദേഹം പുറത്തെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K