24 July, 2025 09:32:12 PM
കനത്ത മഴ; ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തൊടുപുഴ: വരും ദിവസങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍. വിദ്യാര്‍ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും കലക്ടര്‍ അറിയിച്ചു.
എല്ലാ വിദ്യാര്‍ഥികളും രക്ഷിതാക്കളും വീടിനുള്ളില്‍ തന്നെ തുടരാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇത് വിനോദത്തിനുള്ള അവധിയല്ല, മറിച്ച് എല്ലാവരെയും സുരക്ഷിതരാക്കാനുള്ള മുന്‍കരുതല്‍ ഇടവേളയാണെന്ന് കലക്ടര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
എറണാകുളം
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂലൈ 25) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.