12 July, 2025 08:41:50 PM


മംഗളൂരൂ എംആർപിഎല്ലിൽ വിഷവാതക ചോർച്ച; മലയാളിയടക്കം രണ്ടുപേർ മരിച്ചു



മംഗളൂരു: മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡിലെ വിഷ വാതക ചോര്‍ച്ചയില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. എംആര്‍പിഎല്‍ ഓപ്പറേറ്റര്‍മാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ്രാജില്‍ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഇരുവരെയും എംആര്‍പിഎല്ലില്‍ ടാങ്ക് പ്ലാറ്റ്ഫോമിന് മുകളില്‍ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. രണ്ടു പേരെയും മുക്കയിലെ ശ്രീനിവാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവനക്കാരനായ വിനായകിന് പരിക്കേറ്റു.

ആശുപത്രിയില്‍ ചികിത്സയിലുഉള്ള ജീവനക്കാരന്‍ അപകടനില തരണം ചെയ്തു. ജോലിക്കിടെ എച്ച് ടു എസ് ഗ്യാസ് ചോര്‍ച്ച ഉണ്ടായതാണ് അപകട കാരണം. എംആര്‍പിഎല്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗമെത്തി ചോര്‍ച്ച അടച്ചതായി കമ്പനി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 290