11 July, 2025 03:41:00 PM
കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തലയിലേക്ക് തൂൺ വീണു; 2 പേർക്ക് ഗുരുതര പരിക്ക്

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റഫോംമിൽ നിന്ന രണ്ടുപേരുടെ തലയിൽ ഇരുമ്പ് തൂൺ വീണ് പരിക്ക്. സ്റ്റേഷൻ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്നാണ് തൂൺ താഴേക്കു പതിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു യാത്രക്കാരെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം. നീരാവിൽ സ്വദേശി സുധീഷ്, മൈനാഗപ്പള്ളി സ്വദേശി ആശ എന്നിവർക്കാണ് പരിക്കേറ്റത്. ട്രെയിനിൽ വന്നിറങ്ങി പുറത്തേക്ക് വന്നവർക്കാണ് പരിക്ക്.