03 July, 2025 09:17:20 PM
ദേഹാസ്വാസ്ഥ്യം; മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊട്ടാരക്കര: യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മന്ത്രിക്ക് ഡ്രിപ്പ് നൽകി. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അരമണിക്കൂറിനകം ആശുപത്രി വിടാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജിനെതിരം പ്രതിഷേധമ ശക്തമാവുകയാണ്.