21 June, 2025 12:39:16 PM


വാല്‍പ്പാറയില്‍ പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി



തൃശ്ശൂര്‍: വാല്‍പ്പാറ പച്ചമല എസ്റ്റേറ്റില്‍ പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ലയത്തില്‍ നിന്നും 300 മീറ്റര്‍ അകയെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞിനെ പുലി പിടിച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത-മോനിക്ക ദമ്പതികളുടെ മകള്‍ നാലുവയസുകാരി രജനിയെയാണ് പുലി കടിച്ചെടുത്തു കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. പൊലീസും വനംവകുപ്പും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്തിയിരുന്നില്ല. ഇന്ന് രാവിലെ തിരച്ചില്‍ പുനഃരാരംഭിക്കുകയായിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K