10 June, 2025 09:41:39 PM


പാലക്കാട് എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു



പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. പാലക്കാട് ചാലിശ്ശേരിയിൽ തണ്ണീര്‍ക്കോട് കൊല്ലഴിപ്പാടി സ്വദേശി കൃഷ്ണന്‍ (50) ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച് ശനിയാഴ്ചയാണ് കൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യാണ് കൃഷ്ണന്‍ മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917