02 August, 2026 03:42:01 PM


കൊയിലാണ്ടിയിൽ ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു



കോഴിക്കോട്: ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന പന്ത്രണ്ടുവയസ്സുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂര്‍ താഴെവരൂണ്ട സജിത്-ജിസ്ന ദമ്പതികളുടെ മകന്‍ കാര്‍ത്തിക് ആണ് മരിച്ചത്. മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ കാര്‍ത്തികിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഇതിനായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണ ശ്രമം നടത്തുന്നതിനിടെയാണ് കാര്‍ത്തിക് മരണത്തിന് കീഴടങ്ങിയത്. കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍: ദ്രുപത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305