19 June, 2026 11:32:40 AM


ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ്; മലപ്പുറത്ത് കാൻസർ സെന്റർ



തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ആരോ​ഗ്യ മേഖലയിലേക്കും സുപ്രധാന പ്രഖ്യാപനങ്ങൾ. ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള ബജറ്റാണിതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. 2074 കോടിയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ് നിർമിക്കും. മെഡിക്കൽ കോളേജ് വികസനത്തിനായി 100 കോടി വകയിരുത്തും. കൂടാതെ, ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് കൊണ്ടുവരും. മലപ്പുറം താലൂക്ക് ആശുപത്രിയെ അത്യാധുനിക സ കര്യങ്ങളോടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ജനറൽ ആശുപത്രിയായി ഉയർത്തും. ഇതിനൊപ്പം മലപ്പുറം ജില്ലയിൽ പുതിയ കാൻസർ സെന്ററും സ്ഥാപിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920