23 June, 2026 07:37:33 PM


സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു



കോഴിക്കോട്: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല. കോഴിക്കോട്, മലപ്പുറം,വയനാട്, കണ്ണൂർ, കൊല്ലം ജില്ലകളിലാണ് ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ജില്ലയിൽ മാത്രം എട്ട് പേർക്ക് ഷിഗെല്ല സ്ഥിരികരീച്ചു. ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണം പൂർത്തിയാക്കിയ 11 പേരെ നിരീക്ഷണത്തിൽ നിന്നു ഒഴിവാക്കി.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (57), വയനാട് (22), തൃശൂർ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂർ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298