24 July, 2026 02:46:15 PM
കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. കോഴിക്കോട് നടുവണ്ണൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി പാലയാട്ട് ഷാജു-റീന ദമ്പതികളുടെ മകള്‍ ഇതള്‍ ആണ് മരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് പനി രൂക്ഷമായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാവുന്തറ എഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം കാവുന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ശിവാനി സഹോദരിയാണ്.


