05 January, 2026 05:57:12 PM
എലിപ്പനിയെ തുടർന്ന് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 58കാരൻ മരിച്ചു

തിരുവനന്തപുരം: എലിപ്പനിക്ക് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. വെങ്ങാനൂര്‍ സ്വദേശിയായ ഡി സുധാകരനാ(58)ണ് മരിച്ചത്. കഴിഞ്ഞ മാസം നാല് മുതല്‍ മെഡിക്കല്‍ കോളേജില്‍ എലിപ്പനിക്ക് ചികിത്സയിലായിരുന്നു സുധാകരന്‍. രണ്ട് ദിവങ്ങള്‍ക്ക് മുന്‍പാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കൂലിപ്പണിക്കാരനായ സുധാകരന്‍ ഇന്നലെയാണ് മരിച്ചത്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.




