27 May, 2025 01:07:27 PM


ബെംഗളൂരുവിൽ മലയാളി യുവാവ് ലോഡ്ജിന് മുകളിൽ നിന്ന് വീണ് മരിച്ചു



ബെംഗളൂരു: ബെംഗളൂരുവിൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് കാസർകോട് സ്വദേശിക്ക് ദാരുണാന്ത്യം. കാസർകോട് നീർച്ചാൽ കന്യാപാടി ബിസ്മില്ല മൻസിലിൽ അബ്‌ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഉനൈസാണ് ലോഡ്ജിന് മുകളിൽ നിന്ന് വീണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഉനൈസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തുടർന്ന് വിദഗ്ധ ചികിത്സ ആവശ്യമായതോടെ യുവാവിനെ വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. ബെംഗളൂരുവിൽ രണ്ട് മാസക്കാലത്തോളമായി രാജപ്പാളയ ഹൂഡിയിൽ ഫാൻസി കടയിൽ ജോലിചെയ്ത് വരികയായിരുന്നു മരിച്ച ഉനൈസ്. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ട് നൽകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K