27 April, 2025 01:17:17 PM


പഹൽഗാം ആക്രമണം; ജമ്മു കശ്മീരിലെ കുപ്വാരയിൽ ഭീകരന്റെ വീട് തകർത്തു



ശ്രീനഗർ: പഹൽഗാം ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ കുപ്വാരയിൽ മറ്റൊരു ഭീകരന്റെ വീട് കൂടി തകർത്ത് പ്രാദേശിക ഭരണകൂടം. പാക് അധീന കശ്മീരിലെ ഫാറൂഖ് അഹ്മദ് തദ്വയുടെ വീടാണ് കുപ്വാരയിൽ തകർത്തത്. ഭീകരാക്രമണത്തിൽ പങ്കെന്ന് സംശയിക്കുന്ന ആറ് പേരുടെ വീടുകൾ കഴിഞ്ഞ 48 മണിക്കൂറിൽ തകർത്തെന്നാണ് ഔദ്യോഗിക വിവരം. ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം, ജമ്മുകശ്മീർ താഴ്‌വരയിൽ കുറഞ്ഞത് 14 പ്രാദേശിക ഭീകരരെങ്കിലും സജീവമായി നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ എട്ട് പേർ ലഷ്കർ ഇ ത്വയ്ബയുമായി ബന്ധപ്പെട്ടവരും, മൂന്ന് പേർ ഹിസ്ബുൾ മുജാഹിദീനുമായി ബന്ധപ്പെട്ടവരുമാണ് എന്നാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918